ലാലിന്റെ നായിക മീര വാസുദേവ്
ലാലിന്റെ നായിക മീര വാസുദേവ്
സപ്തംബര്‍ 15, 2005
ബ്ലെസ്സി സംവിധാനം ചെയ്യുന്ന തന്മാത്ര എന്ന ചിത്രത്തില്‍ ബോളിവുഡ് നടിയും മോഡലുമായ മീര വാസുദേവ് മോഹന്‍ലാലിന്റെ നായികയാവുന്നു.
മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ മീര വാസുദേവ് ഹിന്ദിക്ക് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. തന്മാത്രയില്‍ ഏറെ അഭിനയപ്രധാനമായ വേഷമാണ് മീരയ്ക്ക്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം കാഴ്ചയ്ക്കു ശേഷം ബ്ലെസ്സി ഒരുക്കുന്ന ചിത്രത്തില്‍ സങ്കീര്‍ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ രമേശന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രമേശന് അല്‍ഴിമേഴ്സ് രോഗം പിടിപെടുന്നതിനെ തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ കാതല്‍.
മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായി നെടുമുടി വേണുവാണ് വേഷമിടുന്നത്. ബാലചന്ദ്രമേനോന്‍, അഞ്ജന്‍ലാല്‍, ജഗതി ശ്രീകുമാര്‍, ആന്‍സി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ബ്ലെസ്സി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് ഈണം പകരുന്നത്. ഛായാഗ്രഹണം സേതു ശ്രീറാം.


Click it and Unblock the Notifications