ചിത്രം മാറി; നായിക മാറിയില്ല
ചിത്രം മാറി; നായിക മാറിയില്ല
സപ്തംബര്‍ 15, 2006
ഷാജി കൈലാസ് ചിത്രത്തിന്റെ പ്രൊജക്ടില്‍ മാറ്റങ്ങള്‍ വന്നെങ്കിലും നായികക്ക് മാറ്റമില്ല. മംമ്ത മോഹന്‍ദാസ് തന്നെയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ബാബ കല്യാണിയില്‍ നായികയാവുക.
നേരത്തെ അലിഭായി എന്ന ചിത്രം ചെയ്യാനാണ് ഷാജി കൈലാസ് തീരുമാനിച്ചിരുന്നത്. നായിക മംമ്ത. പിന്നീട് ആ പ്രൊജക്ട് മാറ്റി ബാബ കല്യാണി എന്ന ചിത്രം ചെയ്യാമെന്നായി. താരങ്ങളില്‍ പലരും മാറിവരുമെങ്കിലും നായികക്ക് മാറ്റമില്ല. മംമ്ത തന്നെയായിരിക്കും ബാബ കല്യാണിയിലെയും നായിക. ഒരു റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് മംമ്ത ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അവസാന നിമിഷത്തിലാണ് ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ഷാജി കൈലാസ് ചിത്രത്തിന്റെ പ്രൊജക്ടില്‍ മോഹന്‍ലാല്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. മോഹന്‍ലാലിന് തിരക്കഥ ഇഷ്ടപ്പെടാത്തതാണ് കാരണ്. പകരം എസ്.എന്‍.സ്വാമി തിരക്കഥയെഴുതുന്ന ബാബ കല്യാണി ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജഗതി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications