വണ്‍മാന്‍ഷോയുമായി റാഫി-മെക്കാര്‍ട്ടിന്‍ വീണ്ടും

By Super

റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന് വണ്‍മാന്‍ഷോ എന്ന് പേരിട്ടു. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണത്തിന്റെ വമ്പന്‍ വിജയം ഒരു താരത്തിന്റെ മാത്രം പ്രകടനം മൂലമല്ലെന്ന് സംവിധായകരെപ്പോലെത്തന്നെ പ്രേക്ഷകര്‍ക്കുമറിയാം. അതുകൊണ്ടായിരിക്കുമോ ഒരു വണ്‍മാന്‍ ഷോയ്ക്ക് കളമൊരുക്കാന്‍ ഇവര്‍ മുതിരുന്നത്.

ജയറാമിനു പുറമെ മുകേഷ്, ലാല്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിങ്ങനെ ഒരു വന്‍നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നരേന്ദ്രപ്രസാദ്, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, സലിം കുമാര്‍, ബിന്ദു പണിക്കര്‍, മങ്കാ മഹേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മുസ്ലീം ഡോക്ടറുടെ കഥാപാത്രമാണ് തനിക്ക് ചിത്രത്തിലുള്ളതെന്ന് ഗീതു മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫിയുടെ സഹോദരനാണ് വണ്‍മാന്‍ ഷോയുടെ സംവിധായകന്‍ ഷാഫി. മലയാളത്തിലെ താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളുടെ അനുഗ്രഹത്തോടെയുള്ള ഷാഫിയുടെ അരങ്ങേറ്റം പാളില്ല എന്നു പ്രതീക്ഷിക്കാം.

സപ്തംബര്‍ 16 ഞായറാഴ്ച പൊള്ളാച്ചിയില്‍ ചിത്രീകരണം തുടങ്ങുന്ന വണ്‍മാന്‍ ഷോ അശ്വതി ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് വൈക്കമാണ് നിര്‍മ്മിക്കുന്നത്. ലാല്‍ ക്രിയേഷന്‍സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Read more about: shafi jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X