വിനയന്‍ വീണ്ടും പ്രേതസിനിമയുമായി
വിനയന്‍ വീണ്ടും പ്രേതസിനിമയുമായി
സപ്തംബര്‍ 16, 2003
ആകാശഗംഗയിലൂടെ മലയാളസിനിമയില്‍ ഇടക്കാലത്ത് പ്രേതതരംഗമുണ്ടാക്കിയ വിനയന്‍ വീണ്ടും ഹൊറര്‍ ചിത്രവുമായെത്തുന്നു.
വെള്ളിനക്ഷത്രം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നതും വിനയന്‍ തന്നെ. ആകാശഗംഗയ്ക്കു ശേഷം ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ താരനിര്‍ണയം നടത്തിയിട്ടില്ല. ആകാശഗംഗയിലൂടെയാണ് വിനയന്‍ വിജയങ്ങളൊരുങ്ങുന്ന ഒരു സംവിധായകനായി മാറിയത്. ഒരു ഇടവേളക്ക് ശേഷം ആകാശഗംഗയിലൂടെ തിരിച്ചുവന്ന വിനയന്‍ പിന്നീട് ഹിറ്റ്മേക്കറായി പേരെടുത്തു. തന്റെ തിരിച്ചുവരവിന് നിമിത്തമായ ആകാശഗംഗയുടെ മാതൃകയില്‍ മറ്റൊരു ചിത്രം ഒരുക്കുകയാണ് വിനയന്‍ വെള്ളിനക്ഷത്രത്തിലൂടെ.
സര്‍ഗചിത്രയാണ് ഈ ചിത്രം വിതരണത്തിനെത്തിക്കുക. ഈ ചിത്രത്തിന് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കാനും വിനയന് പദ്ധതിയുണ്ട്.


Click it and Unblock the Notifications