അയോധ്യയില്‍ തിലകനും മുരളിയും

By Staff

അയോധ്യയില്‍ തിലകനും മുരളിയും
സപ്തംബര്‍ 16, 2004

കാലികപ്രാധാന്യമുള്ള ഒരു പ്രമേയം അവതരിപ്പിക്കുന്ന നവാഗത സംവിധായകനായ കെ. എസ്. നൗഷാദിന്റെ അയോധ്യ എന്ന ചിത്രത്തില്‍ തിലകനും മുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഖാഫി തങ്ങള്‍ എന്ന കഥാപാത്രമായി തിലകന്‍ വേഷമിടുമ്പോള്‍ മുരളി ദാമോദരന്‍ നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കളിക്കൂട്ടുകാരായിരുന്ന ഇരുവരുടെയും ആത്മബന്ധത്തിന്റെ കഥയാണ് അയോധ്യ പറയുന്നത്.

ദാമോദരന്‍ നമ്പൂതിരിയുടെ എളേടത്ത് മന അന്യാധീനപ്പെട്ടു പോകുമെന്ന് വന്നപ്പോള്‍ സഖാഫിയാണ് സഹായിച്ചത്. അത് അവരുടെ ആത്മബന്ധത്തിന് ആക്കം കൂട്ടി. വര്‍ഗീയവിദ്വേഷം പടരുന്ന സമൂഹത്തില്‍ അവരുടെ ബന്ധം ഒരു മാതൃകയായി.

ടിവി പരമ്പരയില്‍ കടമറ്റത്ത് കത്തനാരായി അഭിനയിച്ച് ഏറെ ശ്രദ്ധേയനായ പ്രകാശ് പോള്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദാമോദരന്‍ നമ്പൂതിരിയുടെ മകനായ നിഷേധിയായ ഓട്ടോറിക്ഷക്കാരന്‍ സേതുരാമനായാണ് പ്രകാശ് പോള്‍ അഭിനയിക്കുന്നത്.

ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, സ്ഫടികം ജോര്‍ജ്, എം. എസ്. തൃപ്പൂണിത്തുറ, റോസിലിന്‍, കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

തിലകന്റെ മക്കളായ ഷിബു തിലകനും ഷോബി തിലകനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ്. സംഗീത സംവിധായനായ കൈതപ്രം വിശ്വനാഥ് ഈ ചിത്രത്തില്‍ പാട്ടുപാടി അഭിനയിക്കുന്നുഉണ്ട്. കലാമണ്ഡലം ഹൈദരലിയും ഈ ചിത്രത്തില്‍ ഗാനമാലപിക്കുന്നുണ്ട്.

ചിത്രത്തിലെ ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് കൈതപ്രമാണ്. സംവിധായകനായ കെ. എസ്. നൗഷാദ് തന്നെ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നു. റെജി ജോസഫ്, അഷ്റഫ് മാറാഞ്ചേരി, പി. ജെ. പൗലോസ്, ജോസ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X