ശ്വേത മേനോന്‍ നായികയാവുന്ന തന്ത്ര
ശ്വേത മേനോന്‍ നായികയാവുന്ന തന്ത്ര
സപ്തംബര്‍ 16, 2005
ബോളിവുഡ് നടിയും മോഡലുമായ ശ്വേത മേനോന്‍ നായികയായി അഭിനയിക്കുന്ന മലയാള ചിത്രമാണ് തന്ത്ര. നവാഗതനായ ആന്‍ ബോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളത്തില്‍ അനശ്വരം, വെല്‍ക്കം ടു കൊടൈക്കനാല്‍, നക്ഷത്രക്കൂടാരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്വേത പ്രിയദര്‍ശന്റെ കാക്കക്കുയിലില്‍ ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോളിവുഡില്‍ ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യപ്പെടുന്ന വേഷങ്ങളാണ് പ്രധാനമായും ശ്വേത അവതരിപ്പിക്കുന്നത്.
സിദ്ദിക്ക്, ഐശ്വര്യ, അരവിന്ദന്‍, വിനായകന്‍, കിരണ്‍രാജ് എന്നിവരോടൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സുഭാഷിന്റെ ഗാനങ്ങള്‍ക്ക് അലക്സ് പോളാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം ഷാദത്ത്.
എംടുബിടു മൂവി മേക്കേഴ്സിന്റെ ബാനറില്‍ ബാബുരാജാണ് ചിത്രം നിര്‍മിക്കുന്നത്. സപ്തംബറില്‍ പട്ടാമ്പിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications