സുരേഷ് ഗോപി കൊച്ചിയില്‍
സുരേഷ് ഗോപി കൊച്ചിയില്‍
സപ്തംബര്‍ 16, 2006
വികസനത്തിന്റെ പുതിയ പാതയിലേക്ക് നീങ്ങുന്ന കൊച്ചിയില്‍ ഒപ്പം അധോലോകം തഴച്ചുവളരുകയാണ്. സാധാരണ ജനങ്ങള്‍ അറിയാതെ പോകുന്ന വന്‍കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ കൊച്ചിയില്‍ നടക്കുന്നത്. ഇന്ന് കൊച്ചിയെ ഭരിക്കുന്നത് മാധവന്‍ അധോലോക നായകനാണ്.
കൊച്ചി എങ്ങനെ ഉറങ്ങണമെന്നും ഉണരണമെന്നും ഇന്ന് നിശ്ചയിക്കുന്നത് മാധവനാണ്. മാധവന്റെ സാമ്രാജ്യമായി കൊച്ചി മാറിയിരിക്കുന്നു.
ബി.ഉണ്ണിക്കൃഷ്ണിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൊച്ചി കൊച്ചിയിലെ അധോലോകവും അതിനെ ഭരിക്കുന്ന മാധവനെയും കേന്ദ്രീകരിച്ചുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. തിരക്കഥാകൃത്തായ ഉണ്ണിക്കൃഷ്ണന്‍ ഈ ചിത്രത്തിലൂടെ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ്.
ഗോപികയും മാളവികയുമാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ.ജയന്‍, വിജയകുമാര്‍, ബാല (കളഭം) എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് മണികാന്ത് കതിരിയാണ്. ഛായാഗ്രഹണം ലോക്നാഥന്‍. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications