തുളസീദാസിന്റെ ചിത്രത്തിന് പേരുമാറ്റം
തുളസീദാസിന്റെ ചിത്രത്തിന് പേരുമാറ്റം
സപ്തംബര്‍ 17, 2002
തുളസീദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തി. പ്രണയമണിത്തൂവല്‍ എന്നാണ് പുതിയ പേര്. നേരത്തെ പൂപോലിരിഷ്ടം എന്നാണ് പേരിടാന്‍ തീരുമാനിച്ചിരുന്നത്.
ചിത്രത്തിന് ആദ്യം പ്രണയമണിത്തൂവല്‍ എന്നായിരുന്നു പേരിട്ടത്. പിന്നീടത് പൂപോലിരിഷ്ടം എന്നാക്കി. ഇപ്പോള്‍ ചിത്രം വീണ്ടും പ്രണയമണിത്തൂവല്‍ ആയിരിക്കുന്നു.
പ്രണയകഥ പറയുന്ന ഈ ചിത്രത്തില്‍ വിനീത്കുമാറും ജയസൂര്യയുമാണ് നായകന്മാര്‍. പുതുമുഖം ഗോപിക നായികയാവുന്നു.
ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലികുമാര്‍, ടി. എസ്. രാജു, ബാബു സ്വാമി, ശോഭാമോഹന്‍, മങ്കാ മഹേഷ്, ബിന്ദു ഷെറിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കലൂര്‍ ഡെന്നീസാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ഛായാഗ്രഹണം അന ഗോപിനാഥ്.


Click it and Unblock the Notifications