മണ്‍കോലങ്ങള്‍ മൂന്നു മേളകള്‍ക്ക്
മണ്‍കോലങ്ങള്‍ മൂന്നു മേളകള്‍ക്ക്
സപ്തംബര്‍ 18, 2001
സുബ്രഹ്മണ്യം ശാന്തകുമാര്‍ സംവിധാനം ചെയ്ത മണ്‍കോലങ്ങള്‍ ഇറ്റലി, ലണ്ടന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നടക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കും.
ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴു വരെ ഇറ്റലിയിലെ റെഗിയോ കലാബ്രിയയില്‍ നടക്കുന്ന ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുക. പിന്നീട് നവംബറില്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്ന 45ാമത് റീഗസ് ലണ്ടന്‍ ഫിലിം ഫെസ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. നവംബറില്‍ത്തന്നെ ജര്‍മ്മനിയില്‍ നടക്കുന്ന 15ാമത് ബ്രോണ്‍ഷ്വിഗ് ചലച്ചിത്രമേളയിലും ചിത്രം സംബന്ധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം മണ്‍കോലങ്ങള്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശാന്തകുമാറിനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മലയാളം വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്. മേളയില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മണ്‍കോലങ്ങള്‍നേടിയിരുന്നു.
കോഴിക്കോട് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദമെടുത്താണ് 24കാരനായ സുബ്രഹ്മണ്യം ശാന്തകുമാര്‍ സംവിധാനരംഗത്തേക്ക് പ്രവേശിച്ചത്. ബീനാ ആന്റണിയാണ് മണ്‍കോലങ്ങളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.


Click it and Unblock the Notifications