മണി ആന്റ് റഹ്മാന്‍
മണി ആന്റ് റഹ്മാന്‍
സപ്തംബര്‍ 18, 2006
എബ്രഹാം ആന്റ് ലിങ്കണ്‍- വജ്രം, തസ്കരവീരന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രം. എബ്രഹാം എന്ന കള്ളന്റെയും ലിങ്കണ്‍ എന്ന പൊലീസ് ഓഫീസറുടെയും കഥ പറയുന്ന ചിത്രമാണിത്.
പഠിച്ച കള്ളനാണ് എബ്രഹാം. എബ്രഹാമിനെ ഒതുക്കുക എന്ന ലക്ഷ്യവുമായാണ് ലിങ്കണ്‍ എത്തിയത്. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരുവരും ഒരുമിക്കുന്നു. പ്രബലനായ പൊതുശത്രുവിനെ നേരിടാന്‍ അവര്‍ ഒരുങ്ങി പുറപ്പെടുന്നു.
എബ്രഹാമായി കലാഭവന്‍ മണിയും ലിങ്കണായി റഹ്മാനുമാണ് വേഷമിടുന്നത്. വജ്രം, തസ്കരവീരന്‍ എന്നീ ചിത്രങ്ങള്‍ പോലെ ആക്ഷനു ഏറെ പ്രാധാന്യം നല്‍കിയാവും ചിത്രമൊരുക്കുക.
രാജന്‍ പി.ദേവ്, സായ്കുമാര്‍, ഇന്നസെന്റ്, കിരണ്‍, മുംതാസ്, ഷംന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
എം.ഡി.രാജേന്ദ്രന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം പ്രമോദ്. ഒക്ടോബര്‍ അവസാനം തൃശൂരില്‍ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications