വാസ്തവം! പൃഥ്വിരാജിന് പുതുവേഷം

By Staff

വാസ്തവം! പൃഥ്വിരാജിന് പുതുവേഷം
സപ്തംബര്‍ 18, 2006

വാസ്തവത്തില്‍ പൃഥ്വിരാജിന് പുതിയ വേഷമാണ്. മുണ്ടും നെറ്റിയില്‍ ചന്ദനക്കുറിയുമായി ഒരു നാടന്‍ യുവാവിന്റെ വേഷം. കോളജ് കുമാരനായും ആക്ഷന്‍ ഹീറോയായുമൊക്കെ തിളങ്ങിയിട്ടുള്ള പൃഥ്വിരാജിന്റെ വ്യത്യസ്തമായ ഒരു മുഖമായിരിക്കും വാസ്തവത്തില്‍ കാണുക.

ബാലചന്ദ്രന്‍ അഡിഗ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു തുളു ബ്രാഹ്മണ യുവാവാണ് ബാലചന്ദ്രന്‍.

ഒരു യഥാര്‍ത്ഥ കമ്യൂണിസ്റായ അച്ഛന്റെ മകനാണ് ബാലചന്ദ്രന്‍. അച്ഛന്റെ ദുരവസ്ഥ കണ്ടാണ് ബാലചന്ദ്രന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ അയാള്‍ ഒരു അരാഷ്ട്രീയവാദിയാണ്. യാതൊരു രാഷ്ട്രീയ ആഭിമുഖ്യവുമില്ലാത്ത യുവാവ്.

സെക്രട്ടറിയേറ്റില്‍ ജോലി കിട്ടി കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ ബാലചന്ദ്രന് ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു മനസില്‍. എന്നാല്‍ അപ്രതീക്ഷിതമായ ചില പ്രശ്നങ്ങളാണ് അയാള്‍ക്കു ജീവിതത്തില്‍ നേരിടേണ്ടിവന്നത്.

ക്ലാസ്മേറ്റ്സിന്റെ വിജയത്തിളക്കത്തിനു ശേഷം പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വാസ്തവം. ക്ലാസ്മേറ്റ്സിലെ നായിക കാവ്യാ മാധവനാണ് ഈ ചിത്രത്തിലെയും നായിക. സംവൃത, സിന്ധു മേനോന്‍ എന്നീ രണ്ട് നായികമാര്‍ കൂടിയുണ്ട് ചിത്രത്തില്‍.

ജഗതി, സലിംകുമാര്‍, ജഗദീഷ്, ശ്രീരാമന്‍, ടി.പി.മാധവന്‍, മേഘനാഥന്‍, ഉഷ, സോനായര്‍, സൂര്യ, സീമാ ജി.നായര്‍, മങ്കാ മഹേഷ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ബാബു ജനാര്‍ദനനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി വാസ്തവത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X