അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റിവച്ചേക്കും

By Staff

അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റിവച്ചേക്കും
സപ്തംബര്‍ 19, 2001

ബാംഗ്ലൂര്‍: ഒക്ടോബര്‍ 10 ബുധനാഴ്ച തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ഐ 2001) മാറ്റിവച്ചേക്കും. അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണവും അതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിട്ടുള്ള യുദ്ധ സാഹചര്യവും കാരണം ചലച്ചിത്രോത്സവം മാറ്റിവക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

അന്താരാഷ്ട്രതലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കാരണം ചലച്ചിത്രോത്സവം മാറ്റിവെക്കണമെന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. സപ്തംബര്‍ 18 ചൊവാഴ്ച ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗവും മുഖ്യമന്ത്രി എസ്.എം. കൃഷ്ണയും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ഒന്നര വര്‍ഷം മുമ്പാണ് 2001ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കര്‍ണാടകത്തില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നഗരത്തില്‍ പുരോഗമിച്ചുവരികയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ചലച്ചിത്രോത്സവത്തിനായി ഇതിനകം തന്നെ 4.70 കോടി രൂപ അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X