ന്യൂയോര്‍ക്ക് മേളയില്‍ രാജീവ് അഞ്ചലിന് അവാര്‍ഡ്

By Staff

ന്യൂയോര്‍ക്ക് മേളയില്‍ രാജീവ് അഞ്ചലിന് അവാര്‍ഡ്
സപ്തംബര്‍ 19, 2003

ന്യൂയോര്‍ക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രാജീവ് അഞ്ചല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബിയോണ്ട് ദി സോള്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും പുറമെ ഗ്രാന്റ് ജൂറി പ്രൈസും ഈ ചിത്രം സ്വന്തമാക്കി.

ന്യൂയോര്‍ക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യമായാണ് ഒരു മലയാളി സംവിധായകന്റെ ചിത്രം നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്. കാശ്മീരം, ബട്ടര്‍ഫ്ലൈസ്, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുള്ള രാജീവ് അഞ്ചല്‍ ആദ്യമായി ഹോളിവുഡ് ചിത്രം ഒരുക്കുന്ന മലയാളിയാണ്. (മനോജ് നൈറ്റ് ശ്യാമളന് മലയാളി വേരുകളുണ്ടെങ്കിലും ശ്യാമളന്‍ ജനിച്ചതും വളര്‍ന്നതുമൊക്ക അമേരിക്കയിലാണ്.)

പൂര്‍വജന്മ പാപത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബിയോണ്ട് ദി സോള്‍. അഷ്ടാംഗ ഹൃദയത്തിലെ തീരാരോഗത്തിനും വ്യാധിക്കും കാരണം മുജ്ജന്മ പാപം എന്ന തത്വത്തെഅടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. 18-ാം നൂറ്റാണ്ടിലെ യൂറോപ്പിലെഅടിമകച്ചവടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിക്കാഗോയിലെ കൊളംബിയാ കോളെജിന്റെ സ്റുഡന്റ്സ് പ്രൊജക്ടിനു കീഴിലായാണ് ഒന്നര കോടി രൂപ ബജറ്റ് വരുന്ന ചിത്രം നിര്‍മിച്ചത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണിയാണ്. പ്രൊഫ. ആചാര്യ എന്ന കഥാപാത്രത്തെയാണ് തമ്പി ആന്റണി അവതരിപ്പിക്കുന്നത്. സ്റാന്‍ ക്രിസ്റണ്‍, മെലിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരില്‍ രാജീവ് അഞ്ചലിന് പുറമെയും വേറെയും മലയാളികളുണ്ട്. ക്രിഷ്കുതാലയ്ക്കൊപ്പം രാമചന്ദ്രബാബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതസംവിധാനം വിദ്യാസാഗറാണ്.

മേളയില്‍ രണ്ടാം പാദമായി ലോസ് ആഞ്ചലസില്‍ നടക്കുന്ന മേളയിലും ബിയോണ്ട് ദി സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോസ് ആഞ്ചലസ് മേളയിലെ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X