twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗദീഷ് സംവിധായകനാവുന്നു

    By Staff
    |

    ജഗദീഷ് സംവിധായകനാവുന്നു
    സപ്തംബര്‍ 19, 2005

    അഭിനയത്തിനു പുറമെ കഥ, തിരക്കഥാ രചനയിലും കൈവച്ചിട്ടുള്ള നടനാണ് ജഗദീഷ്. ജഗദീഷ് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള സിനിമകളില്‍ ചില പഴയകാല ഹിറ്റുകളും ഉള്‍പ്പെടുന്നു. കുറച്ചുകാലമായി അഭിനയരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജഗദീഷ് സിനിമയില്‍ പുതിയൊരു കുപ്പായം കൂടിയണിയുന്നു. സംവിധായകന്റെ റോളിലെത്തുന്ന ജഗദീഷിനെയും ഇനി പ്രേക്ഷകര്‍ക്കു പരിചയപ്പെടാം.

    മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അധിപന്‍ തുടങ്ങിയ ഒരു പിടി സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ജഗദീഷ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുമ്പോള്‍ സ്വയം തിരക്കഥയെഴുതേണ്ടതില്ലെന്ന തീരുമാനത്തിലാണ്. ശ്രീനിവാസനാണ് ജഗദീഷിന്റെ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിനു ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രമായിരിക്കുമിത്.

    നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഭരത്ഗോപി തുടങ്ങിയ നടന്‍മാര്‍ അഭിനയരംഗത്തു നിന്നും സംവിധാനത്തിലും പരീക്ഷണം നടത്തിയവരാണ്. എന്നാല്‍ ഇവരാരും സംവിധാനരംഗത്തു വിജയം വരിച്ചവരല്ല. നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രം സാമ്പത്തികവിജയമായില്ല. മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ നെടുമുടി വേണു പിന്നീട് തയ്യാറായതുമില്ല.

    അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു പോലുള്ള ചിത്രങ്ങള്‍ക്കു സംവിധാനം നിര്‍വഹിച്ച ജഗതി ശ്രീകുമാറിനും ഈ രംഗത്തു ശോഭിക്കാന്‍ കഴിഞ്ഞില്ല. ഭരത്ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് ശ്രദ്ധേയമായെങ്കിലും പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.

    പക്ഷേ ഈ നടന്‍മാരുടെ സംവിധാന പരീക്ഷണങ്ങളുടെ പാതയിലായിരിക്കില്ല താനെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ജഗദീഷ് സംവിധായകനാവാന്‍ ഒരുങ്ങുന്നത്. മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ചിത്രമൊരുക്കുന്ന ജഗദീഷിന് സിനിമ വിജയമായിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ശ്രീനിവാസനെ തിരക്കഥാരചന ഏല്പിച്ചതും ചിത്രമേറെ ശ്രദ്ധിക്കപ്പെടണമെന്ന കണക്കുകൂട്ടലോടെയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X