twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണി എന്ന രാവണന്‍

    By Staff
    |

    കലാഭവന്‍ മണി എന്ന രാവണന്‍
    സപ്തംബര്‍ 19, 2005

    ബെന്‍ ജോണ്‍സണിന്റെ അപ്രതീക്ഷിത വിജയത്തിനു ശേഷം തന്റെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നായകവേഷങ്ങള്‍ കലാഭവന്‍ മണിയെ തേടിയെത്തുകയാണ്. ലോകനാഥന്‍ ഐഎഎസ്, ആണ്ടവന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം കലാഭവന്‍ മണി നായകനാവുന്ന ചിത്രമാണ് രാവണന്‍.

    അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മണിക്ക്. പത്തുപേര്‍ ചിന്തിക്കുന്നത് ഒറ്റയ്ക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബുദ്ധിരാക്ഷസന്‍. അരക്കിറുക്കന്‍. മറ്റുള്ളവര്‍ക്ക് ഭ്രാന്താണെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഇയാളില്‍ നിന്നുമുണ്ടാകും. ബുദ്ധിയുടെ കാര്യത്തില്‍ പത്ത് തലയുള്ള രാവണന്‍.

    ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, ആണ്ടവന്‍ തുടങ്ങിയ ചിത്രങ്ങള്‍ പോലെ രാവണനും ആക്ഷനും ഹ്യൂമറും ചേര്‍ത്തൊരുക്കുന്ന ചിത്രമാണ്. ആക്ഷന് പ്രാധാന്യമുള്ള ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.

    ഭദ്രന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജോജോ കെ.വര്‍ഗീസ് ആദ്യമായി സ്വതന്ത്രസംവിധായകന്റെ കുപ്പായമണിയുകയാണ് ഈ ചിത്രത്തിലൂടെ. രചന നിര്‍വഹിക്കുന്നത് നവാഗതനായ ബിജു ദേവസ്യയാണ്. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.

    സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ് ചിത്രം നിര്‍മിക്കുന്നത്. അരോമ മൂവീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X