ദി ഫയറില്‍ ശങ്കറും ഐശ്വര്യയും
ദി ഫയറില്‍ ശങ്കറും ഐശ്വര്യയും
സപ്തംബര്‍ 20, 2002
ശങ്കര്‍കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദി ഫയറില്‍ ശങ്കര്‍ നായകനാവുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ശങ്കര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
ഐശ്വര്യയാണ് ചിത്രത്തിലെ നായിക. തെനാലിരാമന് ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണിത്.
വ്യത്യസ്തനായ ഒരു പൊലീസ് ഓഫീസറായി മുരളി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, വിജയരാഘവന്‍, ബോബന്‍ ആലുംമൂടന്‍, മോഹന്‍രാജ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, എന്‍. എന്‍. ബാലകൃഷ്ണന്‍, ദേവന്‍, മനുവര്‍മ, സുബൈര്‍, ജഗന്നാഥവര്‍മ, കൊച്ചുപ്രേമന്‍, കരിം ചവറ, മോഹന്‍, ശ്രീലക്ഷ്മി, കല്പന, അല്‍ഫോണ്‍സ, വത്സലാ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വിനുനാരായണനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. രഘുനാഥ് വാര്യരും മഹേഷ് വിശ്വനാഥും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications