ശശിശങ്കര്‍ ചിത്രത്തില്‍ ജിഷ്ണു, മന്യ
ശശിശങ്കര്‍ ചിത്രത്തില്‍ ജിഷ്ണു, മന്യ
സപ്തംബര്‍ 20, 2003
കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജിഷ്ണു നായകനാവുന്നു.
മന്യയാണ് ചിത്രത്തിലെ നായിക. ശശിശങ്കറിന്റെ കഴിഞ്ഞ ചിത്രത്തിലും മന്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനനില്‍ മന്യയും നവ്യാ നായരുമായിരുന്നു നായികമാര്‍.
മിസ്റര്‍ ബട്ലര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശശിശങ്കറിന്റെ ദിലീപ് ചിത്രമായ കുഞ്ഞിക്കൂനന്‍ സൂപ്പര്‍ഹിറ്റായിരുന്നു. മീശ മാധവന് പിന്നാലെ കുഞ്ഞിക്കൂനന്‍ കൂടി ഹിറ്റായതോടെയാണ് ദിലീപ് ജനപ്രിയ നായകനായി ഉയര്‍ന്നത്. ഇതിലെ ദിലീപിന്റെ വികലാംഗവേഷം ഏറെ കൈയടി നേടുകയും ചെയ്തു.
അഷ്റഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.
ജീഷ്ണു നായകനാവുന്ന ചിത്രത്തിന് ശേഷം അര്‍ധവിരാമം എന്നൊരു ചിത്രം ചെയ്യാന്‍ ശശിശങ്കറിന് പദ്ധതിയുണ്ട്. ഒരു ദിലീപ് ചിത്രവും ആലോചനയിലുണ്ട്.


Click it and Unblock the Notifications