പൃഥ്വിരാജിന് പകരം ശരത്
പൃഥ്വിരാജിന് പകരം ശരത്
സപ്തംബര്‍ 20, 2004
നെയ്ത്തുകാരന് ശേഷം പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പകരം ശരത് നായകനാവും.
അവസാനനിമിഷമാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്. മറ്റൊരു ചിത്രതത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് പൃഥ്വിരാജ് പ്രിയനന്ദനന്റെ ചിത്രത്തിലെ വേഷം വേണ്ടെന്നുവച്ചത്. അത് ഏതായാലും ശരത്തിന് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി.
ഏതാനും ടിവി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള ശരത് ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്രത്തിലെ പത്രവില്പനക്കാരന്‍ പയ്യന്റെ വേഷം അക്കൂട്ടത്തില്‍ ശ്രദ്ധേയമായിരുന്നു. ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ ആണ് ശരത് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
നായകനായി അഭിനയിക്കുന്നതിനുള്ള അവസരം ആദ്യമായാണ് പ്രിയനന്ദനന്‍ ചിത്രത്തിലൂടെ ശരത്തിനെ തേടിയെത്തിയിരിക്കുന്നത്. കാവ്യാ മാധവന്‍ ആണ് ചിത്രത്തിലെ നായിക.
എം. ടി. വാസുദേവന്‍ നായരുടെ അജ്ഞാതന്റെ സ്മാരകം എന്ന ചെറുകഥയിലെ കഥാപാത്രത്തിന് മാതൃകയായ ദേവകി എന്ന സ്ത്രീയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദേവകിയുടെ യൗവനകാലമാണ് കാവ്യാ മാധവന്‍ അവതരിപ്പിക്കുന്നത്. ദേവകിയുടെ ഭര്‍ത്താവായി ശരത്തും വേഷമിടുന്നു.


Click it and Unblock the Notifications