മോഹിനി വീണ്ടും മലയാളത്തില്‍

By Staff

മോഹിനി വീണ്ടും മലയാളത്തില്‍
സപ്തംബര്‍ 20, 2004

മമ്മൂട്ടിയെ നായകനാക്കി വി. എം. വിനു സംവിധാനം ചെയ്യുന്ന വേഷം എന്ന ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം മോഹിനി മലയാളത്തില്‍ തിരിച്ചെത്തുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് മോഹിനി അവതരിപ്പിക്കുന്നു.

വേഷത്തില്‍ മൂന്ന് നായികമാരാണ്. മോഹിനിയെ കൂടാതെ ഗോപികയും സിന്ധു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഫോര്‍ ദി പീപ്പിളിന് ശേഷം ഗോപിക അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. ഒരു ചെറിയ ഇടവേളക്ക് ശേഷമണ് സിന്ധു മേനോന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്.

അപ്പു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമാണ് അപ്പു. കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് വേഷം പറയുന്നത്. പല്ലാവൂര്‍ ദേവനാരായണന് ശേഷം വി. എം. വിനുവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.

മുരളി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, റിയാസ്ഖാന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ടി. എ. റസാക്കാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് തമിഴ് സംഗീത സംവിധായകന്‍ എസ്. എം. രാജ്കുമാറാണ് ഈണം പകരുന്നത്. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. സ്വര്‍ഗചിത്ര തന്നെ ചിത്രം വിതരണത്തിനെത്തിക്കും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ തുടങ്ങി. ഏതാനും രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോഴിക്കോടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X