സൂപ്പര്‍ഹിറ്റുകളുമായി ലാല്‍
സൂപ്പര്‍ഹിറ്റുകളുമായി ലാല്‍
സപ്തംബര്‍ 20, 2005
ഒരേ വര്‍ഷം നിര്‍മിച്ച് വിതരണത്തിനെത്തിച്ച രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്... വിതരണത്തിനെടുത്ത മറ്റൊരു ചിത്രവും വന്‍വിജയം.. മലയാളത്തില്‍ ഇങ്ങനെയൊരു വിജയകഥ നിര്‍മാണ, വിതരണ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റാര്‍ക്കു അവകാശപ്പെടാനാകും, ലാലിനല്ലാതെ.
ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച് വിതരണത്തിനെത്തിച്ച തൊമ്മനും മക്കളും ഈ വര്‍ഷത്തെ വിഷുചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ്. തൊമ്മനും മക്കളും നേടിയ വന്‍വിജയത്തിനു പിന്നാലെയാണ് രഞ്ജി പണിക്കര്‍ നിര്‍മിച്ച ഭരത്ചന്ദ്രന്‍ ഐപിഎസ് ലാല്‍ വിതരണത്തിനെത്തിച്ചത്. ആ ചിത്രവും വന്‍വിജയമായി.
വിഷുവിന് തൊമ്മനും മക്കളും നേടിയ വന്‍വിജയം ഓണത്തിനും ആവര്‍ത്തിക്കാന്‍ ലാലിന് കഴിഞ്ഞു. ലാല്‍ നിര്‍മിക്കുകയും വിതരണത്തിനെത്തിക്കുകയും ചെയ്ത ചാന്തുപ്പൊട്ട് സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഉത്സവസീസണുകളുടെ വിപണിസാധ്യത മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടു കൂടിയാണ് ലാല്‍ ചൂഷണം ചെയ്യുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്കു മുമ്പേ ചാന്തുപൊട്ട് തിയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞതിനാലാണ് ഈ ദിലീപ് ചിത്രത്തിന് വിജയം നേടാനായത്.
പല പ്രമുഖ നിര്‍മാതാക്കളും സിനിമ റീലിസ് ചെയ്യുന്നതില്‍ പോലും സാങ്കേതിക തടസങ്ങള്‍ നേരിട്ട് വിഷമിക്കുമ്പോഴാണ് ലാലിന്റെ ഈ വിജയത്തുടര്‍ച്ച. മലയാളത്തില്‍ ഇത് ലാലിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വിജയക്കുത്തകയാണ്. ഹിറ്റ്ലര്‍, ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമന്‍ എന്നീ സൂപ്പര്‍ഹിറ്റുകളുടെ നിര്‍മാതാവായിരുന്ന ലാല്‍ നിര്‍മിച്ച ചിത്രങ്ങളൊന്നും ഇതുവരെ പരാജയമായിട്ടില്ല. പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങളില്‍ ശരാശരി വിജയം ഉറപ്പാക്കാന്‍ ലാലിന് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications