മീനയ്ക്ക് സുവര്‍ണ വേഷം
മീനയ്ക്ക് സുവര്‍ണ വേഷം
സപ്തംബര്‍ 20, 2006
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളിലാണ് മീന നായികയായത്. നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം എന്നീ മൂന്നു ചിത്രങ്ങളിലും മീനക്ക് ശ്രദ്ധേയമായ വേഷമായിരുന്നു.
ഈ വര്‍ഷം മീന വീണ്ടും മലയാളത്തിലെത്തുമ്പോള്‍ അത് നായികയായിട്ടല്ല. ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെ കറുത്ത പക്ഷികളില്‍ മീന അവതരിപ്പിക്കുന്നത്. ചെറുതെങ്കിലും ചിത്രത്തിന്റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് മീനയുടേത്.
മൂന്ന് മക്കളുടെ അച്ഛനായ മുരുകന്‍ എന്ന തേപ്പുകാരനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഇളയമകള്‍ മല്ലിക്ക് കണ്ണിന് കാഴ്ചയില്ല. ഓപ്പറേഷന്‍ നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്താന്‍ തേപ്പ്ജോലി കൊണ്ട് ജീവിതം കഴിയുന്ന മുരുകന് കഴിയുന്നില്ല. ഇതിനിടയിലാണ് മുരുകന്റെയും മല്ലിയുടെയും ജീവിതത്തിലേക്ക് സമ്പന്നയായ സുവര്‍ണ കടന്നുവന്നത്.
സുവര്‍ണയായാണ് മീന ചിത്രത്തില്‍ വേഷമിടുന്നത്. മമ്മൂട്ടിക്കൊപ്പം മീന അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രാക്ഷസരാജാവ് ആണ് ഇരുവരും ഒന്നിച്ച ആദ്യത്തെ ചിത്രം.


Click it and Unblock the Notifications