കൗമാരത്തില്‍ നിന്ന് സിനിമയിലേക്ക്
കൗമാരത്തില്‍ നിന്ന് സിനിമയിലേക്ക്
സപ്തംബര്‍ 20, 2006
കൗമാരം കടക്കും മുമ്പെ സിനിമയിലെത്തിയവരാണ് രമ്യാ നമ്പീശനും മുക്തയും. ഈ വര്‍ഷം മലയാള സിനിമക്കു ലഭിച്ച രണ്ടു പുതുമുഖ സൗഭാഗ്യങ്ങള്‍. നടിമാര്‍ തമ്മിലുള്ള മത്സരം നിലനില്‍ക്കുന്ന മലയാളത്തില്‍ ഇരുവരുടെയും തുടക്കം ശ്രദ്ധേയമായിരുന്നു.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ സലിംകുമാറിന്റെ മകളായി അഭിനയിച്ചാണ് മുക്ത സിനിമയിലെത്തിയത്. പീഡനത്തിനു വിധേയയാകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷം മുക്ത ഭദ്രമാക്കി. ചിത്രം ശ്രദ്ധേയമായതോടെ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും മുക്തയെ തേടി അവസരങ്ങളെത്തി.
ഇപ്പോള്‍ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് മുക്ത. തമിഴകം കീഴടക്കാനൊരുങ്ങുകയാണ് കൗമാരം പിന്നിട്ടില്ലാത്ത ഈ കൊച്ചുസുന്ദരി.
കൈരളി ടിവിയിലെ ഹലോ ഗുഡ് ഈവനിംഗ് പരിപാടിയുടെ അവതാരകയായാണ് രമ്യാ നമ്പീശന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചില ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ട രമ്യയുടെ സിനിമയിലെ തുടക്കം ജയറാം ചിത്രം ആനച്ചന്തത്തിലൂടെയാണ്. ആദ്യചിത്രത്തില്‍ തന്നെ ജയറാമിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് കൂടുതല്‍ അവസരങ്ങള്‍ക്കു തുടക്കമാവുമെന്ന പ്രതീക്ഷയിലാണ് രമ്യ.


Click it and Unblock the Notifications