കല്‍ഹാരത്തില്‍ ബിജു, നന്ദിനി
കല്‍ഹാരത്തില്‍ ബിജു, നന്ദിനി
സപ്തംബര്‍ 21, 2002
കെ. ബി. മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു. കല്‍ഹാരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നന്ദിനിയാണ് നായിക. ഷാജി കൈലാസിന്റെ ശിവത്തിന് ശേഷം ബിജു മേനോനും നന്ദിനിയും നായികാ നായകന്മാരായി അഭിനിയിക്കുന്ന ചിത്രമാണിത്.
ബിജു മേനോന്‍, മനോജ് കെ. ജയന്‍, കലാഭവന്‍ മണി, രസിക, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, മങ്കാ മഹേഷ്, മധുപാല്‍, ക്യാപ്റ്റന്‍ രാജു, ശ്രീരാമന്‍, സാദിക്ക് എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
പി. എസ്. കുമാറിന്റേതാണ് രചന. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് ബി. മുരളി.


Click it and Unblock the Notifications