മണിയും ജഗതിയും പോക്കറ്റടിക്കാര്‍
മണിയും ജഗതിയും പോക്കറ്റടിക്കാര്‍
സപ്തംബര്‍ 21, 2006
നായകന്റെ ജോഡിയായി ജഗതി ശ്രീകുമാര്‍ പല സിനിമകളിലും കസറിയിട്ടുണ്ട്. എന്നാല്‍ ഈയിടെയായി അത്തരം വേഷങ്ങള്‍ ജഗതിയെ തേടിയെത്താറില്ല. ഏതായാലും ഒരു ഇടവേളക്കു ശേഷം അത്തരമൊരു വേഷം ചെയ്യുകയാണ്. ഇത്തവണ കലാഭവന്‍ മണിയുടെ കൂട്ടാളിയായാണ് വേഷം.
പി.ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ജഗതിയും പോക്കറ്റടിക്കാരായാണ് അഭിനയിക്കുന്നത്. ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, തിലകന്‍, മോഹന്‍രാജ്, കവിയൂര്‍ പൊന്നമ്മ എന്നിവരും വേഷമിടുന്നു. നായിക പുതുമുഖമാണ്.
ഗാനരചയിതാവ് എസ്.രമേശന്‍നായരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഇതിനു മുമ്പ് അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിന് രമേശന്‍ നായര്‍ സംഭാഷണം രചിച്ചിട്ടുണ്ട്.
കൃപാ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications