ദേവരായരുടെ ജന്മം
ദേവരായരുടെ ജന്മം
സപ്തംബര്‍ 21, 2006
ദേവരായര്‍ ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. അതിര്‍ത്തി ഗ്രാമമായ വീരക്കുടിയില്‍ താമസിക്കുന്ന മലയാളികള്‍ക്കും തമിഴര്‍ക്കും അയാള്‍ ആരാധ്യപുരുഷനാണ്. അവരുടെ ഏതു പ്രശ്നങ്ങളിലും ദേവരായരെ ആശ്രയിക്കാം.
ജനപക്ഷത്തു നില്‍ക്കുകയും ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയും ചെയ്യുന്നയാളാണ് ദേവരായര്‍. അതുകൊണ്ടു തന്നെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ശത്രുക്കളില്‍ നിന്നും അയാള്‍ക്ക് പല എതിര്‍പ്പുകളും നേരിടേണ്ടിവന്നു.
ജോഷി സംവിധാനം ചെയ്യുന്ന ജന്മം എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ദേവരായര്‍. സുരേഷ് ഗോപിയുടെ മാനറിസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ദേവരായര്‍ എന്ന കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.
പത്രം, ലേലം, വാഴുന്നോര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്നത്. എസ്.എന്‍.സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കാര്‍ത്തികയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയാവുന്നത്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, മണിവര്‍ണന്‍, ഗോപിക, സംവൃത എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications











