twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വസുന്ധരാദാസ് വീണ്ടും മലയാളത്തില്‍

    By Staff
    |

    വസുന്ധരാദാസ് വീണ്ടും മലയാളത്തില്‍
    സപ്തംബര്‍ 22, 2002

    ഒരു ടിവി അവതാരകന്‍ കൂടി സിനിമയിലെത്തുന്നു. ജയസൂര്യ, കുറ്റിക്കല്‍ ജയചന്ദ്രന്‍, അനൂപ് എന്നിവര്‍ക്ക് പിന്നാലെ കൈരളി ചാനലിലെ വിവിധ പരിപാടികളുടെ അവതാരകനായ സന്തോഷ് പാലി സിനിമയില്‍ നായകവേഷമണിയുന്നു.

    ജോസ് തോമസിന്റെ പ്രേമാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പാലി അരങ്ങേറുന്നത്. വസുന്ധരാദാസും കാവ്യാ മാധവനുമാണ് നായികമാര്‍. രാവണപ്രഭുവിന് ശേഷം വസുന്ധര വീണ്ടും മലയാളത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ.

    അഭിഷേക് എന്ന കഥാപാത്രത്തെയാണ് സന്തോഷ് പാലി അവതരിപ്പിക്കുന്നത്. സിനിമ സ്വപ്നത്തില്‍ കൊണ്ടുനടക്കുന്ന ചെറുപ്പക്കാരനാണ് അഭിഷേക്. സിനിമയില്‍ ഒരു താരമാവുക എന്നതാണ് അവന്റെ ജീവിതലക്ഷ്യം തന്നെ. ഒരിക്കല്‍ നാട്ടില്‍ ഒരു സിനിമാ ചിത്രീകരണം നടന്നപ്പോള്‍ അഭിഷേകും കാഴ്ചക്കാരനായി. ചിത്രീകരണത്തിനിടയില്‍ പ്രസിദ്ധനടി കൃഷ്ണയുടെ പിഎ ഹേമയെ അഭിഷേക് പരിചയപ്പെട്ടു. അതൊരു വഴിത്തിരിവാവുകയായിരുന്നു. സിനിമ എന്ന തന്റെ സ്വപ്നലോകത്തെത്തിയ അഭിഷേക് പതുക്കെ ഒരു സൂപ്പര്‍താരമായി മാറി.

    കൃഷ്ണയെ വസുന്ധാരാദാസും ഹേമയെ കാവ്യാ മാധവനുമാണ് അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, നെടുമുടി വേണു, സി. ഐ. പോള്‍, സലിം കുമാര്‍, ജയിംസ്, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ഉദയ്കൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം വേണു.

    അപ്പൂസ് വിഷന്റെ ബാനറില്‍ എ. സി. ആനന്ദാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X