വയലന്‍സിന് ശേഷം തേനീച്ച
വയലന്‍സിന് ശേഷം തേനീച്ച
സപ്തംബര്‍ 22, 2003
വയലന്‍സിലൂടെ ശ്രദ്ധേയനായ എ. കെ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തേനീച്ച. വയലന്‍സ് പോലെ വ്യത്യസ്തതകളുമായെത്തുന്ന ചിത്രമാണ് തേനീച്ചയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
രഘുവരന്‍, ശ്വേതാ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന്. നീണ്ട ഇടവേളക്ക് ശേഷമാണ് രഘുവരന്‍ വീണ്ടും മലയാളത്തിലെത്തുന്നത്.
നടിയും മോഡലുമായ ശ്വേതാ മേനോന്‍ കാളിന്ദി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനശ്വരം, നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളില്‍ നായികയായിട്ടുള്ള ശ്വേത അവസാനമായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത് പ്രിയദര്‍ശന്റെ കാക്കക്കുയില്‍ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് ശ്വേത അഭിനയിച്ചത്.
എ. കെ. സാജനും എ. കെ. സന്തോഷും ചേര്‍ന്ന് തേനീച്ചയുടെ രചന നിര്‍വഹിക്കുന്നു. അമല്‍ നിരഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications