ബാലതാരമാവാന്‍ യുഎസ്സില്‍ നിന്നും

By Staff

ബാലതാരമാവാന്‍ യുഎസ്സില്‍ നിന്നും
സപ്തംബര്‍ 22, 2004

മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിക്കാന്‍ അന്യനാടുകളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരേണ്ട സ്ഥിതിയാണ് ഇപ്പോള്‍. പരിഭ്രമമില്ലാതെ ക്യാമറയെ അഭിമുഖീകരിക്കാനുള്ള കഴിവും അഭിനയശേഷിയുള്ള കുട്ടികളെ കേരളത്തില്‍ തന്നെ കിട്ടാതെ വരുമ്പോഴാണ് സംവിധായകര്‍ കേരളത്തിന് പുറത്തേക്ക് നോക്കേണ്ടിവരുന്നത്.

വെള്ളിനക്ഷത്രം എന്ന ചിത്രത്തില്‍ മലയാളിയായ പെണ്‍കുട്ടിയെയാണ് ആദ്യം അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആ കുട്ടിയുടെ അഭിനയത്തില്‍ പോരായ്മ തോന്നിയതിനെ തുടര്‍ന്നാണ് സംവിധായന്‍ മുംബൈയില്‍ നിന്നും തരുണിയെ കൊണ്ടുവന്നത്. ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന തരുണി പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു.

കാഴ്ചയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച യാഷ് എന്ന ഗുജറാത്തി ബാലനാണ് പ്രേക്ഷകരുടെ പ്രിയം നേടിയ അന്യഭാഷയില്‍ നിന്നുള്ള മറ്റൊരു ബാലതാരം. ഇപ്പോള്‍ വിജയകുമാര്‍ നായകനാവുന്ന ശംഭു എന്ന ചിത്രത്തിലേക്ക് ബാലനടിയെ കൊണ്ടുവരുന്നത് യുഎസ്സില്‍ നിന്നാണ്.

ജാസ്മിന്‍ എന്ന പെണ്‍കുട്ടി അമേരിക്കയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും മലയാളിയാണ് എന്നൊരു വ്യത്യാസമുണ്ട്. വിജയകുമാറിന്റെ ഇളയസഹോദരിയായ ഗായത്രിയായാണ് ജാസ്മിന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിക്കാഗോയില്‍ റിയല്‍ എസ്റേറ്റ് ബിസിനസ് നടത്തുന്ന അലക്സ് പുതുവേലിയുടെ ഇളയ മകളാണ് ജാസ്മിന്‍. നാലാം സ്റാന്റേര്‍ഡ് വിദ്യാര്‍ഥിനിയായ ഈ പെണ്‍കുട്ടി ഭരതനാട്യം, കുച്ചുപിഡി എന്നിവയും അഭ്യസിച്ചിട്ടുണ്ട്.

ശംഭുവില്‍ ജാസ്മിന്‍ ഒരു ഗാനം പാടി അഭിനയിക്കുന്നുണ്ട്. ജാസി ഗിഫ്റ്റ് സംഗീതം നല്‍കിയ പാണ്ടിക്കാരന്‍ പാവുടുത്തു..എന്ന ഗാനമാണ് ജാസ്മിന്‍ പാടി അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X