ആര്‍ട്ടിനു ശേഷം ആക്ഷന്‍

By Staff

ആര്‍ട്ടിനു ശേഷം ആക്ഷന്‍
സപ്തംബര്‍ 22, 2006

ആര്‍ട് എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു ചിത്രങ്ങളിലാണ് ഈ വര്‍ഷം മോഹന്‍ലാല്‍ അഭിനയിച്ചത്- പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി, കെ.പി.കുമാരന്റെ ആകാശഗോപുരം. തുടര്‍ച്ചയായ ഹിറ്റുകള്‍ക്കു ശേഷമായിരുന്നു മോഹന്‍ലാലിന്റെ സമാന്തര സിനിമയിലേക്കുള്ള ഗതിമാറ്റം.

സമാന്തര സിനിമയോട് മറ്റ് സൂപ്പര്‍താരങ്ങള്‍ വൈമുഖ്യം പ്രകടിപ്പിക്കുന്ന അവസരത്തിലാണ് മോഹന്‍ലാല്‍ അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറായത്. പരദേശി എന്ന ചിത്രത്തില്‍ നായകനാകാന്‍ കുഞ്ഞുമുഹമ്മദ് ആദ്യം ക്ഷണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ മമ്മൂട്ടി ആ ക്ഷണം നിരസിച്ചു. ഒരു പിടി സമാന്തര സിനിമകളില്‍ അഭിനയിച്ചതിനു ശേഷമാണ് ആര്‍ട് ചിത്രങ്ങളില്‍ അഭിനയിക്കാനില്ലെന്ന നിലപാടില്‍ മമ്മൂട്ടിയെത്തിയത്.

കഥാവശേഷന്‍ എന്ന ചിത്രം നിര്‍മിക്കുകയും അതില്‍ നായകനാവുകയും ചെയ്തതിനു ശേഷം ദിലീപും ആര്‍ട് സിനിമകളോട് വൈമുഖ്യം പ്രകടിപ്പിക്കുകയാണ്. മുടക്കുമുതല്‍ തിരിച്ചുകിട്ടാതിരിക്കുകയും പ്രതീക്ഷിച്ച അവാര്‍ഡുകളൊന്നും തേടിയെത്താതിരിക്കുകയും ചെയ്തപ്പോള്‍ ഉടനെ അത്തരം സിനിമകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് ദിലീപ്.

രാജീവ്നാഥിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ജയറാമും നേരത്തെ വേണ്ടെന്നുവച്ചിരുന്നു. ഇങ്ങനെ സൂപ്പര്‍താരങ്ങള്‍ സമാന്തര സിനിമയെ കൈയൊഴിയുന്ന അവസരത്തിലാണ് രണ്ട് ആര്‍ട് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്.

ആര്‍ട് ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും ട്രാക്ക് മാറ്റുകയാണ്. ആര്‍ട്ടിനു ശേഷം ആക്ഷന്‍. ഇപ്പോള്‍ അഭിനയിച്ചുവരുന്ന ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന രണ്ടു ചിത്രങ്ങളും ആക്ഷന്‍ ത്രില്ലറുകളാണ്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ബാബാ കല്യാണി എന്ന ചിത്രത്തില്‍ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മോഹന്‍ലാലിന്. ആന്റി ടെററിസ്റ് സ്ക്വാഡിലെ അസിസ്റന്റ് കമ്മിഷണറായ ബാബയും തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അന്‍വര്‍ റഷീദ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചോട്ടാ മുംബൈയും ആക്ഷന്‍ ചിത്രമാണ്. ആര്‍ടിനു ശേഷമുള്ള ഈ ആക്ഷന്‍ പ്രേക്ഷകര്‍ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X