ഇനി മുകേഷ് ദിലീപിനൊപ്പം
ഇനി മുകേഷ് ദിലീപിനൊപ്പം
സപ്തംബര്‍ 22, 2006
വന്ദനം പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ കൂട്ടാളിയായി രസകരമായ മുഹൂര്‍ത്തങ്ങള്‍ മുകേഷ് സൃഷ്ടിച്ചിട്ടുണ്ട്. സിബിഐ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സിബിഐ ഓഫീസര്‍ക്ക് സഹായിയായ കുറ്റാന്വേഷകന്റെ വേഷത്തിലും മുകേഷ് തിളങ്ങി. ഇനി മുകേഷ് ഒന്നിക്കുന്നത് ദിലീപിനൊപ്പമാണ്.
സത്യന്‍ അന്തിക്കാട് ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷിന് ദിലീപിനൊപ്പം മുഴുനീള കഥാപാത്രമാണ്. ഒരു ഇടവേളക്കു ശേഷം മുകേഷിന് ലഭിക്കുന്ന ശ്രദ്ധേയമായ വേഷമായിരിക്കും ഈ ചിത്രത്തിലേത്.
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മുകേഷ് ആദ്യമായി അഭിനയിക്കുന്നത് രസതന്ത്രത്തിലാണ്. അതില്‍ പക്ഷേ അഞ്ച് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള അതിഥി വേഷമായിരുന്നു.
ഏതായാലും ഇപ്പോള്‍ മുകേഷിന് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യമായി അവസരം ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സത്യന്‍ അന്തിക്കാട് തന്നെയാണ്. ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.


Click it and Unblock the Notifications