തുളസീദാസിന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രം
തുളസീദാസിന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രം
സപ്തംബര്‍ 22, 2006
തുളസീദാസിന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രമാണ് രക്ഷകന്‍. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തുളസീദാസ് ആ ശൈലിയില്‍ നിന്നും മാറി കലാഭവന്‍ മണിയെ നായകനാക്കിയാണ് ആക്ഷന്‍ ചിത്രമൊരുക്കുന്നത്.
മോട്ടോര്‍ മെക്കാനിക്കായ മുകുന്ദന്‍ എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി രക്ഷകനില്‍ അവതരിപ്പിക്കുന്നത്. വെടിമരുന്ന് സക്കീര്‍ എന്ന കഥാപാത്രമായി വില്ലന്‍ വേഷത്തില്‍ റിയാസ്ഖാന്‍ പ്രത്യക്ഷപ്പെടുന്നു.
നഗരത്തില്‍ എന്ത് അതിക്രവും കാണിക്കുന്ന ഗുണ്ടയാണ് സക്കീര്‍. സക്കീറിന്റെ ഗുണ്ടാവിളയാട്ടത്തിനെതിരെ പത്രപ്രവര്‍ത്തകയായ അശ്വതി തന്റെ റിപ്പോര്‍ട്ടിലെഴുതി. ഇതിനോട് സക്കീര്‍ പ്രതികരിച്ചത് കടുത്ത രീതിയിലാണ്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ അശ്വതിയെ ബസ് നിര്‍ത്തിച്ച് സക്കീറിന്റെ ഗുണ്ടകള്‍ വലിച്ച് പുറത്തിട്ടു. അവളെ വസ്ത്രാക്ഷേപം ചെയ്യാന്‍ സക്കീര്‍ ശ്രമിച്ചു. പോസ്ററുകള്‍ കൊണ്ട് ദേഹം മറച്ചുനില്‍ക്കുകയായിരുന്ന അശ്വതിയെ സഹായിക്കാന്‍ മുകുന്ദന്റെ സഹോദരി ഇന്ദു മാത്രമേയുണ്ടായിരുന്നുള്ളൂ. അവളെയും സക്കീര്‍ ഉപദ്രവിച്ചു.
ഈ അവസരത്തിലാണ് രക്ഷകനായി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് നഗരം ശ്വാസമടക്കിപ്പിടിച്ചു ഒരു സംഘട്ടനം വീക്ഷിക്കുകയായിരുന്നു. സക്കീറിനെ അടിച്ചൊതുക്കാന്‍ മുകുന്ദന്‍ വല്ലാതെ പണിപ്പെട്ടു.
അശ്വതിയായി മന്യയും ഇന്ദുവായി സുജാ കാര്‍ത്തികയുമാണ് വേഷമിടുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ആക്ഷന്‍ മൂഡ് നിലനിര്‍ത്തുന്ന ചിത്രമാണ് രക്ഷകന്‍.


Click it and Unblock the Notifications