അത്ഭുതവിജയത്തിനായി അത്ഭുതവിളക്ക്
അത്ഭുതവിജയത്തിനായി അത്ഭുതവിളക്ക്
സപ്തംബര്‍ 23, 2003
വന്‍വിജയം ആവര്‍ത്തിക്കാനായി ദിലീപും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ മീശമാധവന് ശേഷം ദിലീപ്-ലാല്‍ ജോസ് ടീം ഒന്നിക്കുന്ന ചിത്രത്തിന് അത്ഭുതവിളക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.
ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മീശ മാധവന് ശേഷം ദിലീപിന് മറ്റൊരു സൂപ്പര്‍ഹിറ്റ് സമ്മാനിച്ച കുഞ്ഞിക്കൂനന്റെ തിരക്കഥ ബെന്നി പി. നായരമ്പലത്തിന്റേതായിരുന്നു.
അത്ഭുതവിളക്കിലെ നായികയെ തീരുമാനിച്ചിട്ടില്ല. ദിലീപിന്റെ ജന്മദിനമായ ജൂലൈ നാലിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ഈ പറക്കും തളിക, മീശ മാധവന്‍, സി ഐ ഡി മൂസ എന്നീ ചിത്രങ്ങള്‍ ജൂലൈ നാലിനാണ് റീലീസ് ചെയ്തിരുന്നത്. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ജൂലൈ നാല് ദിലീപിന്റെ ഭാഗ്യദിനമായാണ് കണക്കാക്കപ്പെടുന്നത്.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിയന്‍ചന്തു പൂര്‍ത്തിയാക്കിയതിന് ശേഷം അത്ഭുതവിളക്കിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications