രഞ്ജിത്ത് ചിത്രത്തില്‍ സുരേഷ് ഗോപി
രഞ്ജിത്ത് ചിത്രത്തില്‍ സുരേഷ് ഗോപി
സപ്തംബര്‍ 23, 2005
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഷ്ട്രം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും രഞ്ജിത് ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്.
ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ ഉജ്വലവിജയത്തിനു ശേഷം സുരേഷ് ഗോപിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദി ടൈഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്ന സുരേഷ് ഗോപി ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം ഹരിദാസ് ഒരുക്കുന്ന രാഷ്ട്രത്തിന്റെ സെറ്റിലെത്തും.
ആദ്യമായാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്. നേരത്തെ രുദ്രാക്ഷം പോലുള്ള സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് രഞ്ജിത്ത് തിരക്കഥയെഴുതിയിട്ടുണ്ട്.
ചന്ദ്രോത്സവം ആണ് രഞ്ജിത്ത് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിനു ശേഷം മമ്മൂട്ടി നായകനാവുന്ന രാജമാണിക്യം സംവിധാനം ചെയ്യാനേറ്റിരുന്നതാണെങ്കിലും ജ്യോതിഷിയുടെ ഉപദേശ പ്രകാരം ആ ചിത്രത്തില്‍ നിന്നും രഞ്ജിത്ത് പിന്‍മാറി. മോഹന്‍ലാലിനെ നായനാക്കി രാവണപ്രഭു, മമ്മൂട്ടി ചിത്രം ബ്ലാക്ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള രഞ്ജിത്ത് അത്തരമൊരു ത്രില്ലറാണ് സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്നത്.


Click it and Unblock the Notifications