സുരേഷ് ഗോപി സ്മാര്‍ട്ട് സിറ്റിയില്‍
സുരേഷ് ഗോപി സ്മാര്‍ട്ട് സിറ്റിയില്‍
സപ്തംബര്‍ 23, 2006
സുരേഷ് ഗോപിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മാറ്റി. സ്മാര്‍ട്ട് സിറ്റി എന്നാണ് പുതിയ പേര്. നേരത്തെ കൊച്ചി എന്നായിരുന്നു പേരിടാന്‍ തീരുമാനിച്ചിരുന്നത്.
ബി. ഉണ്ണിക്കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ കവര്‍സ്റോറി, ശിവം, ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
മാധവന്‍ എന്ന അധോലോക നായകനായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സാധാരണക്കാര്‍ അറിയാതെ പോകുന്ന കൊച്ചിയില്‍ നടക്കുന്ന വന്‍ ഇടപാടുകളും അതിലുള്ള അധോലോക സാന്നിധ്യവുമാണ് ചിത്രത്തിന്റെ പ്രമേയം.
മനോജ് കെ.ജയന്‍, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് നായികമാര്‍. സിദ്ദിക്ക്, മുരളി, ഷമ്മിതിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications