രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും
രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും
സപ്തംബര്‍ 23, 2006
തന്റെ രാഷ്ട്രീയ പ്രതിയോഗികളുടെ പുതിയ കരുനീക്കങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദമാകുമ്പോഴും രാജ്മോഹന്‍ ഉണ്ണിത്താന്‍ അതേ കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് അതിന് സമയമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം ഉണ്ണിത്താന്‍ രാഷ്ട്രീയത്തിന് അവധി കൊടുത്ത് വീണ്ടും സിനിമയുടെ തിരക്കുകളിലാണ്.
ടൈഗര്‍, ബല്‍റാം വേഴ്സസ് താരാദാസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉണ്ണിത്താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ബെസ്റ് ഫ്രന്റ്സ്. ചിത്രത്തില്‍ വില്ലന്‍ പരിവേഷമുള്ള ഒരു പ്രധാന കഥാപാത്രത്തെയാണ് ഉണ്ണിത്താന്‍ അവതരിപ്പിക്കുന്നത്.
നവാഗതനായ സുനില്‍ പി. കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ അസാധാരണ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നിയ, സുനൈന, അനിത പാട്ടീല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ മുകേഷ് പൊലീസ് ഓഫീസറായി വേഷമിടുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ നായകന്‍ പൃഥ്വിയാണ് ചിത്രത്തിലെ നായകന്‍. അരുണ്‍, മഹേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സുനില്‍ പി.കുമാറിന്റെ കഥയ്ക്ക് ഹരി വിശ്വനാഥാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications