നരിമാനില്‍ നിത്യാദാസും
നരിമാനില്‍ നിത്യാദാസും
സപ്തംബര്‍ 24, 2001
സുരേഷ് ഗോപി നായകനാകുന്ന നരിമാനില്‍ നിത്യാദാസും അഭിനയിക്കുന്നു. യുടെ വന്‍വിജയത്തിനു ശേഷം നിത്യാദാസ് അഭിനയിക്കുന്ന ചിത്രമാണിത്.
കെ. മധു സംവിധാനം ചെയ്യുന്ന നരിമാനില്‍ സുരേഷ് ഗോപിയുടെ നായിക സംയുക്താവര്‍മ്മയാണ്. ഇവര്‍ മൂവര്‍ക്കും പുറമെ വിജയകുമാര്‍, ജഗദീഷ്, സിദ്ദീഖ്, ജഗതി, ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്, അഗസ്റിന്‍, പൂജപ്പുര രവി, സാദിഖ്, ഇ.എ. രാജേന്ദ്രന്‍, സലിംകുമാര്‍, രാജന്‍ പി. ദേവ്, നാരായണന്‍ നായര്‍, അഞ്ജു, ദേവി ചന്ദന, പ്രസന്നന്‍, ബിന്ദു പണിക്കര്‍, കൊച്ചുപ്രേമന്‍, പി.വി. ഏണസ്റ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
എസ്.എന്‍. സ്വാമിയുടേതാണ് രചന. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ ഈണം പകരുന്നു. എം.ജി. ശ്രീകുമാറാണ് ഗായകന്‍. ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും പി.സി. മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
വൃന്ദാവന്‍ പിക്ചേഴ്സിന്റെ ബാനറില്‍ എ. രാജന്‍ നിര്‍മ്മിക്കുന്ന നരിമാന്‍ വൃന്ദാവന്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications