മണിയുടെ നായികകായി സുജാ കാര്‍ത്തിക
മണിയുടെ നായികകായി സുജാ കാര്‍ത്തിക
സപ്തംബര്‍ 24, 2002
കലാഭവന്‍ മണിയ്ക്ക് തമിഴില്‍ തിരക്കേറുമ്പോള്‍ തന്നെ മലയാളത്തിലും ചിത്രങ്ങള്‍ കുറയുന്നില്ല. രണ്ട് പുതിയ മലയാള ചിത്രങ്ങളിലാണ് മണി നായകനായി അഭിനയിക്കാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന വല്ലഭനും പുല്ലും ആയുധം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. മലയാളി മാമന് വണക്കത്തിലൂടെ അരങ്ങേറ്റം കുറിച്ച സുജാ കാര്‍ത്തിക യാണ് മണിയുടെ നായികയാവുന്നത്.
ജഗതി ശ്രീകുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, നവാസ്, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ്, ബിന്ദു പണിക്കര്‍, കനകലത എന്നിവരും അഭിനയിക്കുന്നു.
രാംദാസ് സംവിധാനം ചെയ്യുന്ന മിത്രത്തില്‍ ഒരു തമിഴ്നടിയാണ് മണിയുടെ നായികയാവുന്നത്. രാംദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, മാള അരവിന്ദന്‍, സലിം കുമാര്‍, കല്പന എന്നീ പ്രമുഖതാരങ്ങളും മിത്രത്തില്‍ വേഷമിടുന്നു.
തമിഴില്‍ ഒട്ടേറെ അവസരങ്ങളാണ് മണിക്കിപ്പോള്‍ ലഭിക്കുന്നത്. വിക്രം നായകനായ ജെമിനിയിലെ വില്ലന്‍വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മണി തമിഴില്‍ കസറാന്‍ തുടങ്ങിയത്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ മണിയെ തേടിയെത്തുകയാണ്. തമിഴിലെ മണിയുടെ പ്രതിഫലവും കുത്തനെ കൂടിയെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











