അമ്പിളിയുടെയും നിഖിലിന്റെയും നിറങ്ങള്‍

By Staff

അമ്പിളിയുടെയും നിഖിലിന്റെയും നിറങ്ങള്‍
സപ്തംബര്‍ 24, 2003

ടി വി രംഗത്തു നിന്ന് ഒരാള്‍ കൂടി സിനിമയിലെത്തുന്നു. കൈരളി ടി വിയിലെ സിംഗ് ആന്റ് വിന്‍എന്ന പരിപാടിയുടെ അവതാരകനായ നിഖില്‍ നായകനാവുന്ന ചിത്രമാണ് നിറങ്ങള്‍.

മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ആദ്യചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ അമ്പിളിദേവിയാണ് നിറങ്ങളിലെ നായിക. അമ്പിളി ദേവിയും നിഖിലിനെ പോലെ ടി വി രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. ടി വി അവതാരകയും സീരിയല്‍ നടിയുമായിരുന്നു അമ്പിളിദേവി.

മോഹന്‍ലാല്‍ നായകനാവുന്ന ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലും അമ്പിളിദേവിയും നിഖിലും അഭിനയിക്കുന്നുണ്ട്.

നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുന്ന നിറങ്ങള്‍ ബെന്നി പി. തോമസാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റേതാണ് സിനിമയുടെ കഥ. ആന്റണി കെ. ജോര്‍ജ്, ജോയ് അഗസ്റിന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ഇന്നസെന്റ്, നെടുമുടി വേണു, സലിംകുമാര്‍, ജനാര്‍ദനന്‍, ടി. എസ്. രാജു, ദിനേശ് ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ബി. ആര്‍. പ്രസാദിന്റെ വരികള്‍ക്ക് നവാസ് പ്രമോദ് സംഗീതം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, വിധു പ്രതാപ്, ചിത്ര, ജ്യോത്സ്യന എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. കെ. കെ. ലീലാധരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X