ശയനം വിദേശ മേളകളിലേക്ക്
ശയനം വിദേശ മേളകളിലേക്ക്
സപ്തംബര്‍ 25, 2001
കോഴിക്കോട്: എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ശയനം രണ്ട് വിദേശ ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിലെ ലോസ് ആഞ്ചലസ്സില്‍ നടക്കുന്ന സില്‍വര്‍ ലെയ്ക്ക് ചലച്ചിത്രോത്സവത്തിലും ഈജിപ്തിലെ കെയ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
തോമാ എന്ന തെമ്മാടിയുടെ ജീവിതത്തിന്റെ രണ്ടു വശങ്ങളാണ് ശയനത്തില്‍ ചിത്രീകരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ക്രൈസ്തവ പ്രമാണങ്ങളെ ധിക്കരിച്ചു ജീവിച്ച തോമായെ എല്ലാവരും വെറുക്കുന്നു. എന്നാല്‍ മരണ ശേഷം തോമായുടെ ജീവിതത്തിന്റെ മറുവശം ജനങ്ങള്‍ കാണാന്‍ തുടങ്ങുന്നു. യാണ് തോമായെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മികച്ച ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ശയനത്തിനായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications