ബിജുമേനോന്‍-സംയുക്ത വിവാഹം 21ന്
ബിജുമേനോന്‍-സംയുക്ത വിവാഹം 21ന്
സപ്തംബര്‍ 25, 2002
നടന്‍ ബിജുമേനോനും നടി സംയുക്താവര്‍മ്മയും നവമ്പര്‍ 21 വ്യാഴാഴ്ച വിവാഹിതരാകും. രോഹിണി നക്ഷത്രത്തിലാണ് വിവാഹം. ഇരുവരുടെയും ജന്മസ്ഥലമായ തൃശൂരിലാണ് വിവാഹം.
വിവാഹത്തിന് ശേഷം അഭിനയമില്ലെന്ന് സംയുക്ത വ്യക്തമാക്കിയിട്ടുണ്ട്. മഞ്ജുവാര്യരെപ്പോലെ പൂര്‍ണ്ണമായും വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങാനാണ് സംയുക്തയുടെ ഇഷ്ടം.
ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പല കാരണങ്ങളാല്‍ വിവാഹത്തീയതി പല തവണ മാറ്റിവച്ചു.
ഇരുവരുടെയും വീടുപണി പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വീടുപണി പൂര്‍ത്തിയായപ്പോഴാണ് ബിജു മേനോന്റെ അച്ഛന്‍ മരിച്ചത്. ഇതോടെ വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു.
പക്ഷെ പെട്ടെന്ന് വിവാഹത്തീയതി തീരുമാനിച്ചതോടെ സംയുക്തയുടെ വിടപറയല്‍ ചിത്രമെന്ന് കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ക്രോണിക്ക് ബാച്ചിലറില്‍ സംയുക്ത അഭിനയിച്ചേക്കില്ല. മമ്മൂട്ടി നായകനാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടുപോയതിനാലാണ് സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ക്രോണിക്ക് ബാച്ചിലറില്‍ അഭിനയിക്കും മുമ്പ് സംയുക്തയ്ക്ക് സിനിമാരംഗം വിടേണ്ടിവരുന്നത്. വിപിന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന പട്ടണത്തില്‍ സുന്ദരനിലും സംയുക്ത അഭിനയിച്ചേക്കില്ല.


Click it and Unblock the Notifications