അഭിരാമി തെലുങ്കില്‍

By Staff

അഭിരാമി തെലുങ്കില്‍
സപ്തംബര്‍ 25, 2004

മലയാളത്തില്‍ നിന്നും തമിഴിലെത്തി ശ്രദ്ധേയയാവുകയും കന്നഡ സിനിമയില്‍ പരീക്ഷണം നടത്തുകയും ചെയ്ത അഭിരാമി തെലുങ്കിലേക്കും കടക്കുന്നു. ചെപ്പവേ ചെരുകാളി എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിരാമി നായികയാവുന്നത്.

വിക്രം നായകനായി അഭിനയിച്ച ഉന്നെ നിനത്തു എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ചെപ്പവേ ചെരുകാളി. തമിഴില്‍ സ്നേഹ അവതരിപ്പിച്ച കഥാപാത്രമായാണ് തെലുങ്ക് ചിത്രത്തില്‍ അഭിരാമി അഭിനയിക്കുന്നത്. ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി.

വിരുമാണ്ടിയില്‍ കമലഹാസന്റെ നായികയായി അഭിനയിച്ചെങ്കിലും ആ ചിത്രത്തിന് ശേഷം അഭിരാമിക്ക് കാര്യമായ അവസരങ്ങള്‍ തമിഴില്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തെലുങ്കിലും കന്നഡയിലും ശ്രദ്ധ പതിപ്പിക്കുകയാണ് ഈ നടി.

ചെപ്പവേ ചെരുകാളിക്ക് പുറമെ നാല് തെലുങ്ക് ചിത്രങ്ങളിലേക്ക് കൂടി അഭിരാമി കരാറായിട്ടുണ്ട്. തമിഴില്‍ നിന്ന് തെലുങ്കിലെത്തിയ മീരാ ജാസ്മിന് പിന്നാലെ മറ്റൊരു മലയാളനടി കൂടി തെലുങ്ക് സിനിമാരംഗത്ത് സജീവമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X