പനോരമയിലേയ്ക്ക് 20 ചിത്രങ്ങള്‍, നാലെണ്ണം മലയാളം

By Staff

പനോരമയിലേയ്ക്ക് 20 ചിത്രങ്ങള്‍, നാലെണ്ണം മലയാളം
സപ്തംബര്‍ 25, 2004

ദില്ലി: ഇന്ത്യന്‍ പനോരമയിലേയ്ക്ക് തിരഞ്ഞെടുത്ത 20 ചിത്രങ്ങളില്‍ നാലെണ്ണം മലയാളത്തില്‍ നിന്നാണ്. മാര്‍ഗ്ഗം, ചായം, സഞ്ചാരം, അകലെ എന്നിവയാണ് തിരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍. 35 ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും. മേളയുടെ തീയതിയും സ്ഥലവും ഇനിയും തീരുമാനിച്ചിട്ടില്ല.

മലയാളിയായ ശശികുമാര്‍ സംവിധാനം ചെയ്ത കായതരണ്‍ എന്ന ഹിന്ദി ചിത്രവും പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ഓസ്കാറിന് പോകുന്ന മറാത്തി ചിത്രമായ ശ്വാസും റിതുപര്‍ണോ ഘോഷിന്റെ ചോക്കര്‍ ബാലിയും പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

മലയാള ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷത വഹിച്ച ജൂറി യാണ് പനോരമയിലേയ്ക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 21 കഥാ ചിത്രങ്ങളും 19 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ജൂറിയുടെ നിര്‍ദ്ദേശങ്ങള്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഢിയ്ക്ക് നല്‍കി.

ചമേലി, വിശാല്‍ ഭരദ്വാജിന്റെ മഖ്ബൂര്‍, എം എഫ് ഹുസൈന്‍ സംവിധാനം ചെയ്ത മീനാക്ഷി: ടേല്‍ ഓഫ് ത്രി സിറ്റീസ് എന്നീ ചിത്രങ്ങളും പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X