ജയസൂര്യ ചങ്ങാതിപ്പൂച്ച
ജയസൂര്യ ചങ്ങാതിപ്പൂച്ച
സപ്തംബര്‍ 25, 2006
ക്ലാസ്മേറ്റ്സ് നേടിയ വന്‍വിജയം യുവതാരങ്ങള്‍ക്ക് ആശ്വാസമാവുന്നു. പുതിയ ചിത്രങ്ങള്‍ അവരെ തേടിയെത്താന്‍ തുടങ്ങി.
ഒരു വര്‍ഷത്തിലേറെയായി പൃഥ്വിരാജ് ഒഴികെയുള്ള മലയാളത്തിലെ യുവതാരങ്ങള്‍ക്ക് നായകവേഷം അന്യമായി തീര്‍ന്നിരിക്കുകയാണ്. സൂപ്പര്‍താര ആധിപത്യം കൊടിക്കുത്തിവാഴുന്ന മലയാള സിനിമയില്‍ യുവതാരങ്ങളെ നായകരാക്കി സിനിമയെടുക്കാന്‍ സംവിധായകര്‍ മടിച്ചപ്പോള്‍ മുമ്പ് ഹിറ്റ് ചിത്രങ്ങളില്‍ നായകരായിട്ടുള്ള ജയസൂര്യയും കുഞ്ചാക്കോ ബോബനും പോലുള്ള നടന്‍മാര്‍ക്ക് കാര്യമായ വേഷങ്ങള്‍ കിട്ടാതായി. യുവതാരങ്ങളുടെ ഈ കഷ്ടകാലത്തിന് ക്ലാസ്മേറ്റ്സ് അറുതിവരുത്തുകയാണോ? ക്ലാസ്മേറ്റ്സിലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷം ജയസൂര്യയെ തേടി ഒരു നായകവേഷമെത്തി.
നവാഗതനായ എസ്.പി.മഹേഷ് സംവിധാനം ചെയ്യുന്ന ചങ്ങാതിപ്പൂച്ച എന്ന ചിത്രത്തിലാണ് ജയസൂര്യ നായകനാവുന്നത്. പി.ജി.വിശ്വംഭരന്‍, ലോഹിതദാസ്, വി.ജി.തമ്പി, വിനയന്‍ എന്നീ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് എസ്.പി.മഹേഷ് സ്വതന്ത്ര സംവിധായകനാവുന്നത്.
ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, അഗസ്റിന്‍, സുധീഷ്, കൊച്ചിന്‍ ഹനീഫ, മങ്കാ മഹേഷ് എന്നിവരും വേഷമിടുന്നു.
രചന ഷാനി. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. ഛായാഗ്രഹണം വിപിന്‍ മോഹന്‍. ഫ്ലൈയിംഗ് ഫിലിംസിന്റെ ബാനറില്‍ റഷീദ് ദോഹയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications