പകല്‍ സത്യങ്ങളില്‍ പൃഥ്വിരാജ്
പകല്‍ സത്യങ്ങളില്‍ പൃഥ്വിരാജ്
സപ്തംബര്‍ 25, 2006
അഭിയസാധ്യതയുള്ള കഥാപാത്രങ്ങള്‍ പൃഥ്വിരാജിനെ തേടിയെത്തുകയാണ്. ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു ശേഷം രണ്ട് മലയാള ചിത്രങ്ങളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്- വാസ്തവം, പകല്‍.
ഏറെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് പകല്‍ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐഎഎസ് സെലക്ഷന്‍ കിട്ടിയിട്ടും മാധ്യമപ്രവര്‍ത്തകന്റെ കുപ്പായമിടുന്ന നന്ദകുമാര്‍. കേരള ടുഡേ എന്ന ചാനലിന്റെ ചീഫ് റിപ്പോര്‍ട്ടറായി മാധ്യമരംഗത്തെത്തിയ നന്ദകുമാര്‍ പല അനീതികള്‍ക്കെതിരെയും ആഞ്ഞടിച്ചു.
മലയോര മേഖലകളിലെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിന്റെ കാരണം തേടിപ്പോകുന്ന നന്ദകുമാറിന് ചില നസത്യങ്ങളാണ് വെളിപ്പെട്ടത്. നന്ദന്‍ ക്യാമാറാന്‍ അബുവും പണിക്കന്‍ തൊടിയിലേക്ക് നടത്തിയ യാത്ര ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയായിരുന്നു. ബ്ലേഡ് മാഫിയ, വളം മാഫിയ തുടങ്ങിയവയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാതെ ഈ ആത്മഹത്യകള്‍ അവസാനിക്കില്ല. ഈ കണ്ടെത്തല്‍ ഒടുവില്‍ നന്ദകുമാറിന് തന്നെ ഭീഷണിയാവുകയാണ്.
അബുവായി വേഷമിടുന്നത് സുധീഷാണ്. ജ്യോതിര്‍മയിയാണ് ചിത്രത്തിലെ നായിക. ജഗതി, തിലകന്‍, ടി.ജി.രവി, ശ്രീജാ ചന്ദ്രന്‍, ജഗദീഷ്, മായാ വിശ്വനാഥ്, കനകതലത, എം.സി.കട്ടപ്പന, ഇബ്രാഹിം വേങ്ങര, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
നവാഗതനായ എം.എം.നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുസ്മേഷ് ചന്ദ്രോത്താണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയിരിക്കുന്നു.


Click it and Unblock the Notifications