സുരേഷ് ഗോപി മന്ദബുദ്ധിയായാല്‍
സുരേഷ് ഗോപി മന്ദബുദ്ധിയായാല്‍
സപ്തംബര്‍ 25, 2006
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും ദിലീപുമൊക്കെ മന്ദബുദ്ധിയായി വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി സൂര്യമാനസത്തിലും ദിലീപ് തിളക്കത്തിലും മന്ദബുദ്ധിയുടെ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മന്ദബുദ്ധിയാവാനുള്ള അടുത്ത ഊഴം സുരേഷ് ഗോപിയുടേതാണ്.
വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി മന്ദബുദ്ധിയാകുന്നത്. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ബഡാ ദോസ്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.
ആദ്യമായാണ് വിനയന്‍ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്. കടപ്പുറത്തിന്റെ പശ്ചാത്തലത്തിലാണ് വിനയന്‍ ചിത്രമൊരുക്കുന്നത്.
ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. കണ്ണൂര്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്.


Click it and Unblock the Notifications