twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്താരാഷ്ട്ര ചലച്ചിത്രോത്സവം റദ്ദാക്കി

    By Staff
    |

    അന്താരാഷ്ട്ര ചലച്ചിത്രോത്സവം റദ്ദാക്കി
    സപ്തംബര്‍ 26, 2001

    ദില്ലി: ഒക്ടോബര്‍ 10 മുതല്‍ 20 വരെ ബാംഗ്ലൂരില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ഐ 2001) റദ്ദാക്കി. സപ്തംബര്‍ 26 ബുധനാഴ്ച കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സുഷമാസ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ചലച്ചിത്രോത്സവം റദ്ദാക്കാന്‍ തീരുമാനിച്ചത്.

    അമേരിക്കയില്‍ ഈയിടെ നടന്ന തീവ്രവാദ ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും അതിനാല്‍ പല വിദേശ ചിത്രങ്ങള്‍ക്കും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചു.

    മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്കു പുറമെ കര്‍ണാടകം അനുഭവിക്കുന്ന കടുത്ത വരള്‍ച്ച കാരണം ചലച്ചിത്രോത്സവം നടത്താന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യവും ഉന്നതതലയോഗം പരിഗണിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ഈ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ വാര്‍ത്താവിനിയമ മന്ത്രാലയത്തിന് കഴിയില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

    ചലച്ചിത്രോത്സവം റദ്ദാക്കാതെ മാറ്റിവക്കണമെന്ന നിര്‍ദ്ദേശവും യോഗം പരിഗണിച്ചു. എന്നാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (ഫിയാപ്) തയ്യാറാക്കിയ കലണ്ടറിന് അനുസൃതമായിരിക്കണമെന്നതിനാല്‍ ഈ നിര്‍ദ്ദേശവും സ്വീകരിക്കാന്‍ സാധിച്ചില്ല.

    ചലച്ചിത്രോത്സവം റദ്ദാക്കാനുള്ള തീരുമാനം ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റിവലിനെയും അറിയിച്ചിട്ടുണ്ട്.

    എന്നാല്‍ ചലച്ചിത്രോത്സവത്തിലേക്ക് ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞ ഇന്ത്യന്‍ പനോരമ ചിത്രങ്ങളും വിദേശ ചിത്രങ്ങളും മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X