താഹയുടെ ചിത്രത്തില്‍ ജയസൂര്യ
താഹയുടെ ചിത്രത്തില്‍ ജയസൂര്യ
സപ്തംബര്‍ 26, 2002
വന്‍വിജയമായ ഈ പറക്കും തളികയ്ക്കു ശേഷം താഹ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നു.
കേരള ഹൗസ് ഉടന്‍ വില്പനയ്ക്ക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തുളസീദാസിന്റെ പ്രണയമണിത്തൂവലിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രമാണിത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയ്ക്കും ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ സുന്ദരാ ട്രാവല്‍സിനും ശേഷമാണ് താഹ പുതിയ ചിത്രമൊരുക്കുന്നത്. സുന്ദരാട്രാവല്‍സും തമിഴില്‍ സൂപ്പര്‍ വിജയമാണ് കൊയ്തത്.
ഈ പറക്കും തളികയിലൂടെ നിത്യാ ദാസിനെ പരിചയപ്പെടുത്തിയ താഹ പുതിയ ചിത്രത്തില്‍ ഒരു പുതുമുഖത്തെ നായികയാക്കുന്നു. ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ എന്നിവരോടൊപ്പം തമിഴ് നടന്‍ മണിവര്‍ണനും തമിഴ് നടി കോവൈ സരളയും അഭിനയിക്കുന്നു.
തിരക്കഥയും സംഭാഷണവും രചിക്കുന്നത് കലൂര്‍ ഡെന്നീസാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍.


Click it and Unblock the Notifications