അഭിരാമി കന്നഡയില്‍ തിളങ്ങുന്നു
അഭിരാമി കന്നഡയില്‍ തിളങ്ങുന്നു
സപ്തംബര്‍ 26, 2003
മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴിലെത്തിയ അഭിരാമി ഇപ്പോള്‍ കന്നഡയില്‍ മുന്‍നിര നായികയായി ഉയരുന്നു.
അഭിരാമി നായികയായ മൂന്ന് ചിത്രങ്ങളാണ് ഇതുവരെ കന്നഡയില്‍ പുറത്തുവന്നത്. ഈ ചിത്രങ്ങളുടെ വിജയം അഭിരാമിയെ കന്നഡയില്‍ ഏറെ ശ്രദ്ധേയയാക്കിയിട്ടുണ്ട്.
ഉപേന്ദ്ര നായകനായ രക്തക്കണ്ണീരില്‍ രമ്യാകൃഷ്ണനോടൊപ്പം പ്രധാന വേഷത്തില്‍ അഭിരാമിയുമുണ്ട്. തമിഴിലെ സൂപ്പര്‍ ഹിറ്റായ രക്തക്കണ്ണീരിന്റെ റീമേക്കാണിത്. കോകിലസിദ്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ പെണ്‍കൊടിയുടെ വേഷത്തിലാണ് അഭിരാമി. പണക്കാരിയായ ഒരു അഭിസാരികയായി രമ്യാകൃഷ്ണന്‍ അഭിനയിക്കുന്നു.
ദര്‍ശന്‍ നായകനായ ലാലിഹഡു എന്ന ചിത്രത്തിലൂടെയാണ് അഭിരാമി കന്നഡയില്‍ അരങ്ങേറിയത്. രാജ്കുമാറിന്റെ മകന്‍ ശിവരാജ്കുമാറിന്റെ നായികയായി ശ്രീറാമിലും അഭിരാമി അഭിനയിച്ചു.
കാവേരിക്ക് പിന്നാലെ കന്നഡയില്‍ ശ്രദ്ധ നേടുന്ന മലയാളിനടിയാണ് അഭിരാമി. സുമലതയെ പോലുള്ള കന്നഡ നടിമാര്‍ ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായി വിലസിയിരുന്നെങ്കില്‍ ഇപ്പോള്‍ മലയാളി നടിമാര്‍ കന്നഡയിലേക്ക് ചേക്കേറുന്ന കാലമാണ്.


Click it and Unblock the Notifications