ജോഷിയും ദിലീപും ഒന്നിക്കുന്നു
ജോഷിയും ദിലീപും ഒന്നിക്കുന്നു
സപ്തംബര്‍ 26, 2003
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ നായകനായ പ്രജക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത.
സിബി കെ. തോമസ്-ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ദിലീപിന്റെ സൂപ്പര്‍ഹിറ്റായ സി ഐ ഡി മൂസയ്ക്ക് ഈ ടീമാണ് തിരക്കഥ ഒരുക്കിയിരുന്നത്.
ഇതിനുമുമ്പ് ജോഷി ഒരുക്കിയ രണ്ട് ചിത്രങ്ങളും വിജയമായിരുന്നില്ല. മോഹന്‍ലാല്‍ ചിത്രമായ പ്രജ പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോള്‍ മമ്മൂട്ടി നായകനായ ദുബായ് ബോക്സോഫീസില്‍ പരാജയം ഏറ്റുവാങ്ങി. മോഹന്‍ലാലിനും മമ്മൂട്ടിക്കും നേടിത്തരാനാവാത്ത വിജയം ദിലീപിനെ വച്ച് ഒരുക്കുന്ന ചിത്രത്തിലൂടെ നേടാനാണ് ജോഷി ശ്രമിക്കുന്നത്.
ദിലീപ് ജോഷിയുടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണ്. ദിലീപ് ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യകാല സിനിമകളിലൊന്നായ സൈന്യം ജോഷി ഒരുക്കിയതായിരുന്നു.


Click it and Unblock the Notifications