മമ്മൂട്ടിയും ലാലും വീണ്ടും!
മമ്മൂട്ടിയും ലാലും വീണ്ടും!
സപ്തംബര്‍ 26, 2004
മലയാളത്തിന്റെ മെഗാതാരങ്ങള്‍ ഒരിക്കല്‍ കൂടി ഒരുമിച്ച് ഒരു ചിത്രത്തില്‍! ഹരികൃഷ്ണന്‍സില്‍ ഹരിയും കൃഷ്ണനുമായി പ്രത്യക്ഷപ്പെട്ടതിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു.
ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മനും മക്കളും എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ലാലും വീണ്ടും ഒന്നിക്കുന്നത്. ഹരികൃഷ്ണന്‍സില്‍ ഇവര്‍ ഹരിയും കൃഷ്ണനുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ തൊമ്മന്റെ മക്കളായാണ് മെഗാതാരങ്ങള്‍ അഭിനയിക്കുന്നത്. ഇരുവരുടെയും അച്ഛനായി, തൊമ്മനായി അഭിനയിക്കുന്നത് ഇന്നസെന്റും.
ഹരികൃഷ്ണന്‍സിലേതു പോലെ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയായിരിക്കും തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അവതരിപ്പിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് സൂപ്പര്‍ഹിറ്റായിരുന്നു.
പുലിവാല്‍കല്യാണത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊമ്മനും മക്കളും. ഷാഫിയുടെ ചിത്രത്തില്‍ ആദ്യമായാണ് സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്നത്. തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെ ജോഷിക്കും ഫാസിലിനും ശേഷം സൂപ്പര്‍താരങ്ങളെ ഒന്നിപ്പിച്ച സംവിധായകന്‍ എന്ന ക്രെഡിറ്റ് അങ്ങനെ ഷാഫിക്ക് വന്നുചേരുകയാണ്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താര മൂന്നാമത്തെ തവണയാണ് മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ആദ്യത്തെ തവണയും. ഷാഫിയുടെ മറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ലാല്‍ ക്രിയേഷന്‍സാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.


Click it and Unblock the Notifications